Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഒഡിഷയിൽ തുടർച്ചയായി ഉണ്ടായ ഇടിമിന്നലേറ്റ് 12 പേർ മരണപ്പെട്ടു

NATIONAL NEWS-ഒഡിഷ : ഒഡിഷയിൽ ശനിയാഴ്ച തുടർച്ചയായുണ്ടായ ഇടിമിന്നലിൽ മരിച്ചവരുടെ എണ്ണം 12 ആയി.
14 പേർ പരിക്കേറ്റ് ചികിത്സയിലാണ്.
മൂന്ന് മണിക്കൂറിനുള്ളിൽ ഒഡീഷയിൽ 62,350 ഇടിമിന്നലുകളാണ് തുടർച്ചയായുണ്ടായത്.
മരിച്ചവരിൽ നാല് പേർ ഖുർദ ജില്ലയിൽ നിന്നുള്ളവരും രണ്ടു പേർ ബലംഗീർ ജില്ലയിൽ നിന്നുള്ളവരുമാണ്.
അംഗുൽ, ബൗധ്, ധെങ്കനാൽ, ഗജപതി, ജഗത്സിങ്‌പുർ, പുരി എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ വീതവും മരിച്ചു.
ഇടിമിന്നലേറ്റ് ഗജപതി, കാണ്ഡമാൽ ജില്ലകളിൽ എട്ട് കന്നുകാലികൾ ചത്തതായും പ്രത്യേക ദുരിതാശ്വാസ കമ്മീഷൻ (എസ്ആർസി) അറിയിച്ചു.
മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രത്യേക ദുരിതാശ്വാസ കമ്മീഷൻ വ്യക്തമാക്കി. തുടർച്ചയായുണ്ടായ ഇടിമിന്നൽ അപകടങ്ങളെ ഒഡീഷ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ആഗോളതാപനം മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ഇടിമിന്നൽ വർധിപ്പിച്ചിരിക്കാമെന്നാണ് കാലാവസ്ഥാ വി​ദ​ഗ്ധർ വ്യക്തമാക്കുന്നത്.
മൂന്ന് മണിക്കൂറിനിടെ 62,350 ഇടിമിന്നലുകളാണ് ഉണ്ടായത്. ഞായറാഴ്ച, ഉച്ചകഴിഞ്ഞ് 3.15 വരെ സംസ്ഥാനത്ത് 3,240 ഇടിമിന്നലുകൾ ഉണ്ടായി. ഈ ഇടിമിന്നൽ അപകടങ്ങളിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇടിമിന്നൽ സമയത്ത് പുറത്തിറങ്ങരുതെന്നും തുറസായ സ്ഥലത്തോ മരങ്ങൾക്ക് താഴെയോ നിൽക്കരുതെന്നും കാലാവസ്ഥാ വിദഗ്ധർ ജാഗ്രത നിർദേശം നൽകി.

Leave A Reply

Your email address will not be published.