Malayalam Latest News

തമിഴ്‌നാട്ടില്‍ ക്ഷേത്രപൂജാരിമാരായി സ്ത്രീകള്‍; ചരിത്ര തീരുമാനം, പുതുയുഗമെന്ന് സ്റ്റാലിന്‍

NATIONAL NEWS-ചെന്നൈ : സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മൂന്ന് സ്ത്രീകളെ ക്ഷേത്ര പൂജാരിമാരാകാന്‍ പരിശീലനം നല്‍കി തമിഴ്നാട് സര്‍ക്കാര്‍.
പൂജാരിമാരുടെ പരിശീലന സ്ഥാപനമായ ‘അര്‍ച്ചകര്‍ പയിര്‍ച്ചി പള്ളി’യിലായിരുന്നു പരിശീലനം.
ഇത് ‘ഉള്‍ക്കൊള്ളലിന്റെയും സമത്വത്തിന്റെയും പുതിയ യുഗത്തെ’ അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു.
പൈലറ്റുമാരും ബഹിരാകാശ സഞ്ചാരികളും ആയി സ്ത്രീകള്‍ മാറുന്ന കാലത്ത് പോലും പല ക്ഷേത്രങ്ങളിലും പൂജാരികളാകാന്‍ അവരെ അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ ദേവതകള്‍ക്കുള്ള ക്ഷേത്രങ്ങളില്‍ പോലും ഇത് അശുദ്ധമായി കണക്കാക്കപ്പെട്ടിരുന്നു, എന്നാല്‍ ഒടുവില്‍, മാറ്റം വന്നിരിക്കുന്നു… സ്ത്രീകളും ഇപ്പോള്‍ ഈ മേഖലയിലേക്ക് ചുവടുവെക്കുന്നു, ഉള്‍ക്കൊള്ളലിന്റെയും സമത്വത്തിന്റെയും ഒരു പുതിയ യുഗം കൊണ്ടുവരുന്നു,” അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.