‘ഇഷ്ക്’ എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ പുതിയ ചിത്രമെത്തുന്നു. ‘നരിവേട്ട’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടോവിനോ തോമസ് ആണ് നായകനാകുന്നത്. സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റിനൊപ്പം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്ന ഇന്ത്യൻ സിനിമ കമ്പനി എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ചും നടന്നു. തമിഴ് സിനിമ നടനും സംവിധായകനുമായ ചേരൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഈ മാസം ഷൂട്ട് ആരംഭിക്കുന്ന ചിത്രം കോട്ടയം, വയനാട് എന്നീ സ്ഥലങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും.