Malayalam Latest News

സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ച പ്രഖ്യാപനത്തിന് ശേഷം ഇതുവരെ പവന് കുറഞ്ഞത് 3,560 രൂപയാണ്. ഇന്ന് രാവിലെ 51,200 രൂപയായിരുന്ന സ്വർണവില പവന് 800 രൂപ കുറഞ്ഞ് 50,400 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6,300 രൂപയിലെത്തി. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറച്ചത്. ഇത് കേരളത്തിലെ വിലയിൽ കുറവുണ്ടാക്കുന്നില്ലെന്ന് വിമർശനമുണ്ടായിരുന്നു. പല വ്യാപാരികളും ഉയർന്ന നിരക്കിൽ വാങ്ങിയ സ്വർണമാണ് ഇപ്പോൾ വിറ്റഴിക്കുന്നത്. അതുകൊണ്ട് തന്നെ ഉയർന്ന വിലയിൽ വാങ്ങിയ സ്റ്റോക്ക് വിറ്റഴിച്ച ശേഷം വില കുറയ്ക്കാമെന്ന നിലപാടിലായിരുന്നു വ്യാപാരികൾ.

Leave A Reply

Your email address will not be published.