NATIONAL NEWS-ന്യൂഡൽഹി : രാജ്യത്താദ്യമായി പെറ്റി കേസുകള്‍ക്കുളള ശിക്ഷകളിലൊന്നായി സമൂഹ്യ സേവനം
ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) ബില്‍, 2023 ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു.
ഇതിലാണ് ഈ നിര്‍ദ്ദേശമുള്‍പ്പെടുത്തിയിരിക്കുന്നത്.
വധശിക്ഷ, ജീവപര്യന്തം തടവ്, കഠിന തടവ് , തടവു ശിക്ഷ, സ്വത്ത് കണ്ടുകെട്ടല്‍, പിഴ എന്നിങ്ങനെയുള്ള ശിക്ഷകളാണ് ഇന്ത്യ ശിക്ഷാ നിയമത്തില്‍ (IPC) കൈകാര്യം ചെയ്തിരുന്നത്. ഇപ്പോള്‍ ഈ പട്ടികയിലേക്കാണ് സാമൂഹ്യ സേവനവും ചേര്‍ത്തിരിക്കുന്നത്.
ആത്മഹത്യാശ്രമം, നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍, 5,000 രൂപയില്‍ താഴെയുള്ള വസ്തുവകകളുടെ മോഷണം, പൊതുനിരത്ത് ലഹരി ഉപയോഗം, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കേസുകളില്‍ സാമൂഹിക സേവനം ശിക്ഷയായി നല്‍കാനാണ് നിര്‍ദ്ദിഷ്ട നിയമം നിര്‍ദേശിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.