Malayalam Latest News

പാർലമെന്റ് ചേർന്നത് ചുരുങ്ങിയ സമയം, വിവാദ ബില്ലുകളടക്കം പാസാക്കി കേന്ദ്രം

NATIONAL NEWS TODAY-ന്യൂഡൽഹി : വർഷകാല സമ്മേളനത്തിൽ പാർലമെന്റ് പ്രവർത്തിച്ചത് പകുതിയിൽ താഴെ സമയം മാത്രം, അതേസമയം ചുരുങ്ങിയ സമയത്തിനുള്ളിൽ പാസാക്കിയെടുത്തതാകട്ടെ 23 ബില്ലുകൾ.
മണിപ്പുർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തിന്റെ തുടർച്ചയായ ബഹിഷ്കരണം സർക്കാർ മുതലെടുത്തുവെന്നാണ് പൊതു നിരീക്ഷണം.

ഇത്തവണ ലോക്സഭ 43% സമയവും രാജ്യസഭ 55% സമയവും മാത്രമാണ് ചേർന്നത്. ലോക്സഭയിലാകട്ടെ, ചേർന്ന 44 മണിക്കൂർ 15 മിനിട്ടിൽ 19 മണിക്കൂറും ചെലവാക്കിയത് അവിശ്വാസപ്രമേയ ചർച്ചയ്ക്കായിരുന്നു. വളരെ സുപ്രധാനമായ ബില്ലുകളെല്ലാം ഒരു ചർച്ചയും കൂടാതെയാണ് കടന്നുപോയത്. മിക്കതും ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു.

ഡിജിറ്റൽ വ്യക്തി സുരക്ഷാ ബിൽ രണ്ടു സഭകളിലും വെറും ഒരു മണിക്കൂറിൽ താഴെ മാത്രമാണ് ചർച്ച ചെയ്തത്.

ഡൽഹി സർക്കാരിനെ നിയന്ത്രിക്കാൻ കൊണ്ടുവന്ന ബില്ലിന്റെ പേരിലാണ് കൂടുതൽ സമയം ചർച്ചയുണ്ടായത്. 5 മണിക്കൂറോളം ഈ വിഷയം ലോക്സഭയിലും 8 മണിക്കൂർ രാജ്യസഭയിലും ചർച്ചയുണ്ടായി.

പല ബില്ലുകളിലും ഏതെങ്കിലും തരത്തിൽ എതിർപ്പുയർത്താൻ പോലും പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ഇതിന്റെ പേരിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിലും അസ്വസ്ഥത പുകയുന്നുണ്ട്.

Leave A Reply

Your email address will not be published.