<strong>NATIONAL NEWS-</strong>ജനപ്രിയ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോമില്‍ ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളുള്ളതായി മുന്നറിയിപ്പ് നല്‍കി കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി).
സൈബര്‍ കുറ്റവാളികള്‍ക്ക് കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ക്ക് നേരെ സൈബറാക്രമണം നടത്താന്‍ സാധിക്കുന്ന സുരക്ഷാ വീഴ്ചകള്‍ ക്രോമിലുണ്ടെന്നാണ് മുന്നറിയിപ്പ്.
ബുധനാഴ്ചയാണ് സിഇആര്‍ടി മുന്നറിയിപ്പ് പുറത്തിറക്കിയത്.
ബ്രൗസറിലെ സുരക്ഷാ വീഴ്ചകള്‍ മുതലെടുത്ത് കംപ്യൂട്ടര്‍ സംവിധാനത്തിന് നേരെ ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണം നടത്താന്‍ (DOS Attack) ഹാക്കര്‍മാര്‍ക്ക് സാധിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാനും ആവശ്യപ്പെടുന്നു.
ഗൂഗിള്‍ ക്രോമിന്റെ 118.0.5993.70 അല്ലെങ്കില്‍ 118.0.5993.71-ന് മുമ്പുള്ള വിന്‍ഡോസ് വേര്‍ഷനുകളിലാണ് സുരക്ഷാ വീഴ്ച. മാക്ക്, ലിനക്‌സ് പതിപ്പുകളുടെ 118.0.5993.70 വേര്‍ഷന് മുമ്പുള്ളവയിലും പ്രശ്‌നമുണ്ട്.
സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഐടി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം.