NATIONAL NEWS TODAY-ഹൈദരാബാദ് : അടുത്ത കാലത്തായി, പ്രീ വെഡ്ഡിംങ് ഫോട്ടോഷൂട്ട് വളരെ ജനപ്രിയമായി മാറിയിട്ടുണ്ട്.
അടുത്തിടെ തെലങ്കാന പൊലീസ് ദമ്പതികളുടെ പ്രീ-വെഡ്ഡിംഗ് ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
റാവുരി കിഷോർ എന്ന യുവാവും ഭാവന എന്ന യുവതിയും തങ്ങളുടെ പൊലീസ് യൂണിഫോമിലാണ് വീഡിയോയില്‍ എത്തിയത്.
പൊലീസ് സ്റ്റേഷന്‍ പരിസരവും പട്രോളിംഗ് വാഹനങ്ങളും ചിത്രീകരണത്തിനായി ഇവര്‍ ഉപയോഗിച്ചിരുന്നു.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഇവരെ അനുകൂലിച്ചും പ്രശംസിച്ചും രംഗത്തെത്തിയത്. ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇവരുടെ ആശയത്തെ പ്രശംസിച്ചപ്പോള്‍, മറ്റു ചിലർ ആശങ്കകള്‍ ഉന്നയിക്കുകയും ദമ്പതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.അവരെ കാണാനും അവരെ അനുഗ്രഹിക്കാനും ആഗ്രഹം ഉണ്ടെന്ന് കമ്മീഷണർ പറഞ്ഞു.