Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ പോലീസ്, റെയ്ഡ് കിടപ്പുമുറിയിലും; മയക്കുമരുന്ന് കേസിൽ ഖൈറ അറസ്റ്റിൽ

NATIONAL NEWS-ചണ്ഡീഗഡ് : മയക്കുമരുന്ന് കേസിൽ കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറ അറസ്റ്റിൽ.
ഇന്ന് പുലർച്ചെ ഛണ്ഡീഗഡിലെ ബംഗ്ലാവിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് പഞ്ചാബ് പോലീസ് എംഎൽഎയെ അറസ്റ്റ് ചെയ്തത്.
നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് (എൻഡിപിഎസ്) ആക്‌ട് പ്രകാരം രജിസ്റ്റർ ചെയ്ത പഴയ കേസിലാണ് അറസ്റ്റ്.
ജലാലാബാദ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇന്നുരാവിലെ ഖൈറയുടെ വസതിയിൽ റെയ്ഡ് നടത്തിയത്.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച ഹൈറെ പോലീസ് നടപടി ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടു.
ഖൈറ പോലീസിനോട് വാറണ്ട് ആവശ്യപ്പെടുന്നതും അറസ്റ്റിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുന്നതും കേൾക്കാം.
എട്ടുവർഷം മുൻപുള്ള ലഹരിക്കേസിലാണ് പിതാവിനെ അറസ്റ്റ് ചെയ്തതെന്ന് ഫേസ്ബുക്ക് ലൈവിൽ മകൻ മെഹ്താബ് സിങ് വൈറ കമൻ്റ് ചെയ്തു.
ലഹരിക്കടത്ത് കേസിൽ എംഎൽഎയ്ക്കെതിരെ തെളിവ് ലഭിച്ചെന്ന് പോലീസ് വ്യക്തമാക്കി. പഞ്ചാബിലെ ഭോലാത്ത് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയും ഓൾ ഇന്ത്യ കിസാൻ കോൺഗ്രസിന്റെ ചെയർമാനുമാണ് ഖൈറ. ഫാസിൽക്കയിലെ ജലാലാബാദിൽ 2015 മാർച്ചിലാണ് എംഎൽഎയ്ക്കെതിരെ മയക്കുമരുന്ന് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ഒമ്പത് പേർക്കെതിരെ എൻഡിപിഎസ് കേസെടുത്തിരുന്നു.റെയ്ഡിനെതിരെ പോലീസ് കിടപ്പുമുറിയിൽ കയറിയതിനെ രൂക്ഷമായിട്ടാണ് എംഎൽഎ എതിർത്തത്. രോക്ഷാകുലനായ എംഎൽഎ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി. കേസ് സുപ്രീം കോടതി റദ്ദാക്കിയതാണെന്നും അറസ്റ്റിനെ നേരിടുമെന്നും ഖൈറ പറഞ്ഞു.
സുഖ്പാൽ സിംഗ് ഖൈറയുടെ അറസ്റ്റിനെ ശിരോമണി അകാലിദൾ അപലപിച്ചു. ഖൈറയുടെ അറസ്റ്റിനെ അപലപിച്ച കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്‌വ പഞ്ചാബിലെ ആം ആദ്മി സർക്കാരിനെ വിമർശിച്ചു. പഞ്ചാബ് സർക്കാരിനെ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും തുടർച്ചയായി വിമർശിക്കുന്ന നേതാവാണ് ഖൈറ.

Leave A Reply

Your email address will not be published.