NATIONAL NEWS -ന്യൂഡല്‍ഹി: 69-ാമത് ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
മുന്‍ ഐ.എസ്.ആര്. ഓ ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ റോക്കറ്റ്ട്രി; ദ നമ്പി എഫക്ട് ആണ് മികച്ച ഫീച്ചര്‍ സിനിമ.
നടന് ആര്. മാധവന് സംവിധാനം ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് പ്രധാനവേഷത്തിലെത്തിയത്.
നിഖില്‍ മഹാജനാണ് മികച്ച സംവിധായകന്.
മറാത്തി ചിത്രം ഗോദാവരിയ്ക്കാണ് പുരസ്കാരം.
മികച്ച നടിയ്ക്കുള്ള പുരസ്കാരം ആലിയ ഭട്ടും (ഗംഗുഭായ് കത്ത്യാവാടി), കൃതി സനോണ്‍ (മിമി) എന്നിവര്‍ പങ്കിട്ടു.
പുഷ്പ ചിത്രത്തിലെ അഭിനയത്തിന് അല്ലു അര്‍ജുനാണ് മികച്ച നടന്.
ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ഹോം ആണ് മികച്ച മലയാള ചിത്രം. മേപ്പടിയാന് എന്ന ചിത്രത്തിന് വിഷ്ണു മോഹനെ മികച്ച പുതുമുഖ സംവിധായകനായി തിരഞ്ഞെടുത്തു. ആവാസ വ്യൂഹമാണ് മികച്ച പരിസ്ഥിതി ചിത്രം.