CRIME-തിരുവനന്തപുരം : സഹോദരങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിനിടയിൽ ചേട്ടൻ അനിയനെ തലയ്ക്കടിച്ച് കൊന്നു കുഴിച്ചു മൂടി.
തിരുവല്ലം വണ്ടിതടം സ്വദേശി രാജ് (35) ആണ് മരിച്ചത്.
ഉത്രാട ദിനത്തിലാണ് സംഭവം. സംഭവത്തിൽ മരിച്ച രാജിൻെ സഹോദരൻ ബിനു തിരുവല്ലത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ബന്ധുവീട്ടിൽ പോയി മടങ്ങിയ മകനെ കാണാൻ ഇല്ല എന്ന് കാട്ടി ഇവരുടെ അമ്മ ആണ് തിരുവല്ലം പൊലീസിൽ പരാതി നൽകിയത്.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം അറിയുന്നത്. മദ്യ ലഹരിയിൽ ആണ് സംഭവം എന്നാണ് സൂചന. സഹോദരനെ ചോദ്യം ചെയ്തതിൽ നിന്നും കൊലപാതക കുറ്റം സമ്മതിച്ചതായാണ് സൂചന. കേസിൽ കൂടുതൽ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.