LOCAL NEWS- കൊട്ടാരക്കര : കൊട്ടാരക്കര തമ്പുരാൻ സ്മാരക കഥകളി കലാമണ്ഡലത്തിൽ സെപ്റ്റംബർ 24ന് ഓണാഘോഷവും നബിദിനവും സംയുക്തമായി ആഘോഷിക്കുന്നു.
രാവിലെ 8.30 ന് ചെയർമാൻ പി. ഹരികുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഡോ. ഭൂവനെന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും.
എറണാകുളം ഡെപ്യൂട്ടി കളക്ടർ ബി. അനിൽകുമാർ ഓണം സന്ദേശം നൽകും.
ഹാജി ഇസ്മായിൽ നബിദിനസന്ദേശം നൽകും.
ജനറൽ സെക്രട്ടറി അഡ്വ. എൻ. സതീഷ് ചന്ദ്രൻ സ്വാഗതവും സെക്രട്ടറി സി. മുരളീധരൻ പിള്ള കൃത്ഞ്ഞതയും രേഖപ്പെടുത്തും. തുടർന്ന് അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ ചേർന്ന് വിവിധ ഓണം കലാ പരിപാടികൾ നടത്തും
കഥകളി കലാമണ്ഡലത്തിൽ ഓണം -നബിദിനം സംയുക്തആഘോഷം
Prev Post