Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

പഞ്ചാബിലെ ഇന്ത്യാ-പാക് അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം ; ഒരാളെ വധിച്ചു

ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് നുഴഞ്ഞു കയറാൻ ശ്രമിച്ചയാളെ അതിർത്തി രക്ഷ സേന വെടിവച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ തൻ തരൺ ജില്ലയിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയാണ് നുഴഞ്ഞു കയറാൻ ശ്രമിച്ചയാൾ സൈന്യത്തിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സൈന്യം തിരികെ പോകാൻ മുന്നറിയിപ്പ് നൽകിയിട്ടും ഇയാൾ ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞു കയറുന്നതിൽ നിന്ന് പിന്മാറിയില്ല. ഇതോടെയാണ് വെടിയുതിർത്തതെന്നാണ് ബിഎസ്എഫിൻ്റെ വിശദീകരണം. ജമ്മുവിൽ ഉൾപ്പടെ ഉണ്ടായ ഏറ്റുമുട്ടലുകളെ തുടർന്ന് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് പഞ്ചാബിൽ ഈ സംഭവം ഉണ്ടായത്.

Leave A Reply

Your email address will not be published.