Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കാനഡയ്ക്ക് ഇന്ത്യയുടെ തിരിച്ചടി; നയതന്ത്ര പ്രതിനിധിയെ പുറത്താക്കി, 5 ദിവസത്തിനകം ഇന്ത്യ വിടണം

NATIONAL NEWS-ന്യൂഡൽഹി : ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നാണയത്തിൽ ഇന്ത്യയുടെ തിരിച്ചടി.
ഇന്ത്യയിലെ മുതിർന്ന കാനഡ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി.
നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള തീരുമാനം കേന്ദ്ര വിദേശകാര്യമന്ത്രാലയം കാനഡയുടെ ഹൈക്കമ്മിഷണറെ അറിയിച്ചു.
ഹൈക്കമ്മിഷണറെ രാവിലെ വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ തീരുമാനം അറിയിച്ചത്.
പുറത്താക്കുന്ന ഈ നയതന്ത്രജ്ഞൻ അഞ്ചു ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, പുറത്താക്കുന്ന നയതന്ത്രജ്ഞന്റെ പേര് പുറത്തുവിട്ടിട്ടില്ല.

‘ഇന്ത്യയിലെ ഒരു മുതിർന്ന കനേഡിയൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്ന വിവരം കാനഡ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി അറിയിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന് പുറത്താക്കപ്പെട്ട നയതന്ത്ര പ്രതിനിധിക്ക് നിർദ്ദേശം നൽകി. കനേഡിയൻ നയതന്ത്ര പ്രതിനിധികൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കൈകടത്തുന്നതിലും ഇന്ത്യാ വിരുദ്ധ നീക്കങ്ങളിൽ അവർക്കുള്ള പങ്കിലും ഇന്ത്യൻ ഭരണകൂടത്തിനുള്ള വർധിച്ച ആശങ്കയാണ് ഈ തീരുമാനത്തിനു പിന്നിൽ’’ – വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു

Leave A Reply

Your email address will not be published.