Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

തുര്‍ക്കിയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് മരണം ; പതിനാല് പേര്‍ക്ക് പരിക്ക്

തുര്‍ക്കിയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് മരണം. പതിനാല് പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കി എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസിലാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണമുണ്ടായ പ്രദേശത്ത് നിന്ന് ഉച്ചത്തിലുള്ള സ്‌ഫോടന ശബ്ദമുണ്ടായതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ വധിച്ചതായി തുര്‍ക്കി ആഭ്യന്തരമന്ത്രി അലി യെര്‍ലിക്കായ അറിയിച്ചു. ആക്രമണത്തെ അപലപിക്കുന്നുവെന്നും അവസാന ഭീകരനെ നിര്‍വീര്യമാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തോക്കും ബാക്ക്പാക്കുമായി അക്രമകാരി കെട്ടിടത്തില്‍ നില്‍ക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതേസമയം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ആരാണെന്നതും വ്യക്തമായിട്ടില്ല.

Leave A Reply

Your email address will not be published.