Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഖത്തറില്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴകള്‍ക്കുള്ള ഇളവ് ഇന്ന് അവസാനിക്കും

ഖത്തറിൽ ജൂണ്‍ ഒന്നിന് ആരംഭിച്ച ട്രാഫിക് നിയമലംഘന പിഴകളുടെ 50 ശതമാനം ഇളവ് ഇന്ന് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. 2024 മെയ് മാസത്തിലാണ് ഇളവ് പ്രഖ്യാപിച്ചത്. താമസക്കാര്‍, സന്ദര്‍ശകര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്കാണ് ഇളവിന് അര്‍ഹതയുള്ളത്. മൂന്ന് വര്‍ഷത്തില്‍ കൂടാത്ത കാലയളവിനുള്ളില്‍ രേഖപ്പെടുത്തുന്ന ലംഘനങ്ങള്‍ക്കും ഇളവ് ബാധകമാണ്. നാളെ മുതല്‍ എല്ലാ പിഴകളും കുടിശ്ശികയുള്ള പേയ്മെന്റുകളും അടയ്ക്കുന്നത് വരെ, ഗതാഗത ലംഘനമുള്ള വ്യക്തികളെ ഖത്തറിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഗതാഗത നിയമ ലംഘകര്‍ക്ക് കര, എയര്‍, കടല്‍ എന്നീ അതിര്‍ത്തികളിലൂടെ രാജ്യം വിടാന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.