Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

പഠാനും ജവാനും വമ്പൻ ഹിറ്റായതിന് പിന്നാലെ വധഭീഷണി; ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ

NATIONAL NEWS-മുംബൈ : ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സുരക്ഷ ശക്തമാക്കി മഹാരാഷ്ട്ര പോലീസ്.
വൈ പ്ലസ് കാറ്റഗറി സുരക്ഷ താരത്തിന് ഏർപ്പെടുത്തിരിക്കുന്നത്.
ഈ വർഷം പുറത്തിറങ്ങിയ പഠാൻ, ജവാൻ എന്നീ ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായി മാറിയുരുന്നു.
ഇതിന് പിന്നാലെ താരത്തിന്റെ ജീവന് ഭീഷണി വർധിച്ചുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്.

സിദ്ധാർഥ് ആനന്ദ് ഒരുക്കിയ പഠാനും അറ്റ്ലീ സംവിധാനം ചെയ്ത ജവാനും ആ​ഗോളതലത്തിൽ ആയിരം കോടിയിലധികം രൂപ നേടിയിരുന്നു. മഹാരാഷ്ട്ര പോലീസിന്റെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ടീമിലുള്ള ആറ് സായുധ പോലീസ് കമാന്റോകൾ സുരക്ഷയുടെ ഭാഗമായി ഷാരൂഖിനൊപ്പം എപ്പോഴും ഉണ്ടാകും.

കമാന്റോകൾ ഒരുക്കുന്ന സുരക്ഷാവലയത്തിലായിരിക്കും രാജ്യത്തിനകത്ത് എല്ലാ സ്ഥലത്തും ഇനി ഷാരൂഖിന്റെ യാത്ര. മുംബൈയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിനും സുരക്ഷ ഏർപ്പെടുത്തി. മുഴുവൻ സമയവും നാല് പോലീസുകാർ വീടിന് കാവലൊരുക്കും. സുരക്ഷയ്ക്ക് ചെലവാകുന്ന തുക ഷാരൂഖ് ഖാനിൽ നിന്നാണ് ഈടാക്കുന്നത്.

ഉയർന്ന ഭീഷണി നേരിടുന്നവർക്കാണ് വൈ പ്ലസ് സുരക്ഷ അനുവദിക്കുന്നത്. ലോറൻസ് ബിഷ്‌ണോയിയുടെ സംഘം വധഭീഷണി ഉയർത്തിയതിന് പിന്നാലെ നടൻ സൽമാൻ ഖാന് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

Leave A Reply

Your email address will not be published.