Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ദാന നാളെ കരതൊടും ; മൂന്ന് തുറമുഖങ്ങൾക്ക് അപകട മുന്നറിയിപ്പ്

ദാന ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയില്‍ അതീവ ജാഗ്രത നിര്‍ദേശം. കാലാവസ്ഥാ വകുപ്പ് മൂന്ന് തുറമുഖങ്ങള്‍ക്ക് അപകട മുന്നറിയിപ്പ് നൽകി. വെളളിയാഴ്ചയോടെ ദാന കരതൊടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 100-110 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും, മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. സർക്കാർ സജ്ജീകരണങ്ങൾ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അവലോകനം ചെയ്തു. ഒഡീഷയില്‍ മൂന്ന് ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഒഡിഷ മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് ജില്ലകളെ കൊടുങ്കാറ്റ് സാരമായി ബാധിക്കും. അപകട മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും മൂന്ന്-നാല് ലക്ഷം ആളുകളെ ഇതിനകം ഒഴിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.