Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

‘ലിയോ’യിലെ വിവാദ സംഭാഷണം: വിജയ് ആദ്യം വിസമ്മതിച്ചു, പൂർണ ഉത്തരവാദിത്വം തനിക്കെന്ന് ലോകേഷ് കനകരാജ്

<strong>ENTERTAINMENT NEWS-ചെന്നൈ</strong> : പുതിയ ചിത്രം ലിയോയുടെ ട്രെയിലറിലെ വിവാദ സംഭാഷണത്തിന് നായകൻ വിജയ് കുറ്റക്കാരനല്ലെന്ന് സംവിധായകൻ ലോകേഷ് കനകരാജ്.
ഈ സംഭാഷണം ഉൾപ്പെടുത്തുന്നതിന് വിജയ് ആദ്യം വിസമ്മതിച്ചിരുന്നുവെന്നും കഥാസന്ദർഭത്തിന് ഇത് അനിവാര്യമാണെന്ന് താൻ വിശദീകരിക്കുകയും നിർബന്ധിക്കുകയും ചെയ്തതിനെത്തുടർന്നാണ് അദ്ദേഹം സമ്മതിച്ചതെന്നും ലോകേഷ് പറഞ്ഞു.
ഇതിന്റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും ലോകേഷ് കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ ട്രെയിലറിൽ വിജയ്‌യുടെ കഥാപാത്രത്തിന്റെ ഒരു സംഭാഷണം സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് ഹിന്ദുമക്കൾ ഇയക്കവും ബി.ജെ.പി. യും രംഗത്തുവന്നിരുന്നു.
ഹിന്ദുമക്കൾ ഇയക്കം പോലീസിൽ പരാതിയും നൽകി.
സംഭാഷണം ട്രെയിലറിൽനിന്നും സിനിമയിൽനിന്നും നീക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. നവരാത്രിയോടനുബന്ധിച്ച് ഈ മാസം 19-നാണ് ലിയോ റിലീസ് ചെയ്യുന്നത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. വിജയോടൊപ്പം വമ്പൻ താരനിരയാണ് ലിയോയിൽ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.

Leave A Reply

Your email address will not be published.