Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

സാമന്ത-നാഗ ചൈതന്യ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ് മന്ത്രി കൊണ്ട സുരേഖ

സൂപ്പർ താരങ്ങളായ നാഗചൈതന്യയും സാമന്തയും വിവാഹമോചിതരായതിന് പിന്നിൽ തെലങ്കാന മുൻ മന്ത്രി കെടി രാമറാവുവു ആണെന്ന മന്ത്രി കൊണ്ട സുരേഖയുടെ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണിപ്പോൾ. കെടി രാമറാവു ഇരുവരുടെയും ഫോൺ ചോർത്തി അവരെ ചൂഷണം ചെയ്യാറുണ്ടെന്ന് ഉൾപ്പടെയായിരുന്നു മന്ത്രി കൊണ്ട സുരേഖ പറഞ്ഞത്. സംഭവം വിവാദമായതോടെ പ്രസ്താവനയിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചു. പൊതുവായി സംസാരിക്കുന്നതിനിടയിൽ ഇരുവരുടെയും പേര് പറഞ്ഞതാണെന്നും താരങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായതിൽ ഖേദിക്കുന്നുവെന്നുമാണ് മന്ത്രിയുടെ ഒടുവിലത്തെ പ്രതികരണം.

മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകനും മുൻ മന്ത്രിയുമായ കെടി രാമറാവുവിനെതിരെയുള്ള വിമർശനങ്ങൾക്കിടയിലാണ് മന്ത്രി കൊണ്ട സുരേഖ സാമന്ത-അക്കിനേനി നാഗചൈതന്യ വിവാഹമോചനത്തെ പറ്റി പരാമർശിച്ചത്. പല നടികളെയും ലഹരിക്ക് അടിമകളാക്കി, പലരും സിനിമ വിട്ട് നേരത്തെ വിവാഹിതരാകുന്നതിന് പിന്നിലും രാമറാവു ആണെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാൽ മന്ത്രിയുടെ വാക്കുകൾ വിവാദമായതിന് പിന്നാലെ സാമന്തയും നാഗചൈതന്യയും ആരോപണം തള്ളി രംഗത്തെത്തിയിരുന്നു. മാധ്യമശ്രദ്ധ കിട്ടാൻ ആരുടെയും വ്യക്തിജീവിതം വച്ച് കളിക്കരുതെന്നായിരുന്നു നാഗചൈതന്യയുടെ പ്രതികരണം.

Leave A Reply

Your email address will not be published.