KERALA NEWS TODAY-ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന എം എസ സ്വാമിനാഥന്റെ വിയോഗത്തിൽ കേരള പരിസ്ഥിതി ഗവേഷക അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി .
കേരള പരിസ്ഥിതി ഗവേഷക അസോസിയേഷൻ ഏർപ്പെടുത്തിയ പ്രഥമ പട്ടാഴി ഗ്രഹം 5178 അവാർഡ് ജേതാവായിരുന്നു എം എസ സ്വാമിനാഥൻ.
നേടിയ വിദ്യാഭ്യാസം സമൂഹത്തിന്റെ നന്മക്കു വേണ്ടി ഉഴിഞ്ഞു വെച്ച വ്യക്തിത്വ മായിരുന്നു അദ്ദേഹം.
ഇന്ത്യ യുടെ ദാരിദ്ര്യം കൃഷിയിലൂടെ എങ്ങനെ മാറ്റുവാൻ സാധിക്കും എന്ന് അദ്ദേഹം ഗവേഷണം നടത്തി അത് പ്രായോഗിക തലത്തിൽ കൊണ്ടുവന്നു.
വളരെ എളിമയും വിനയവും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്ക്കും മാതൃകയായിരുന്നു .
കേരള പരിസ്ഥിതി ഗവേഷക അസോസിയേഷൻ പ്രസിഡന്റ് ഡോ. സൈനുദീൻ പട്ടാഴി യുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ സജിത്ത് ,ഡോ . രമേശ് , ഡോ . ഇന്ദു , ഡോ . ഷാനിമോൾ , ഡോ . ജാസ്മി, ഡോ . ജീന പ്രകാശ് , ഡോ . ബാദുഷ എന്നിവർ എം എസ സ്വാമിനാഥൻ നൽകിയ നേട്ടങ്ങളെ സംബന്ധിച്ചു പ്രസംഗിച്ചു .