ചികിത്സയ്‌ക്കെത്തിയ യുവതിയെ ഫിസിയോതെറാപ്പിസ്റ്റ് പീഡിപ്പിച്ചെന്ന് പരാതി. കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് സംഭവം. പതിനെട്ട് വയസുകാരിയാണ് പീഡനത്തിനിരയായത്. ബുധനാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതി ഈയിടെ മറ്റൊരു ജില്ലയിൽ നിന്ന് സ്ഥലം മാറി എത്തിയ ആളാണെന്ന് പൊലീസ് പറഞ്ഞു. BNS 75 (1), 76,79 വകുപ്പുകൾ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി ഒളിവിലാണ്.