Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഛത്തീസ്ഗഡിനെ ഗാന്ധി കുടുംബത്തിന്റെ എടിഎം ആക്കി’; അമിത് ഷാ

NATIONAL NEWS-റായ്പുർ : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഛത്തീസ്ഗഡിലെ ഭൂപേഷ് ബാഗേൽ സർക്കാരിനെതിരെ ‘ആരോപ് പത്ര’ (കുറ്റപത്രം) പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
സർക്കാർ അഴിമതിയിലും കൊള്ളയിലും ഏർപ്പെടുന്നുവെന്നും സംസ്ഥാനത്തെ ജനങ്ങൾക്കെതിരെ അതിക്രമങ്ങൾ നടത്തുന്നുവെന്നും അമിത് ഷാ ആരോപിച്ചു.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഛത്തീസ്ഗഡിനെ ‘ഗാന്ധി കുടുംബത്തിന്റെ എടിഎം’ ആക്കിയെന്ന് ആരോപിച്ച അമിത് ഷാ, സർക്കാർ അഴിമതിയുടെ എല്ലാ റെക്കോർഡുകളും തകർത്തെുവെന്നും പറഞ്ഞു.
സംസ്ഥാനത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്ന കൽക്കരി, മദ്യം, ഓൺലൈൻ വാതുവയ്പ്പ് എന്നിവയുമായി ബന്ധപ്പെട്ട അഴിമതികളുടെ പട്ടിക നിരത്തിയ അദ്ദേഹം, കോൺഗ്രസിന്റെ അഴിമതികളിൽ നിന്നും അതിക്രമങ്ങളിൽ നിന്നും ദുർഭരണത്തിൽ നിന്നും ഛത്തീസ്ഗഡിനെ രക്ഷിക്കാൻ ബിജെപിക്കു മാത്രമേ കഴിയൂവെന്നും വ്യക്തമാക്കി.

ആയിരക്കണക്കിന് കോടിയുടെ അഴിമതി നടത്തിയ ഭൂപേഷ് ബാഗേൽ സർക്കാരിനെ വേണോ, അതോ വികസനത്തിന് വഴിയൊരുക്കുന്ന ബിജെപി സർക്കാരിനെ വേണോ എന്ന് ഛത്തീസ്ഗഡിലെ ജനം തീരുമാനിക്കണമെന്നും അമിത് ഷാ പറഞ്ഞു.
ബിജെപി അധികാരത്തിൽ വന്നാൽ, അഴിമതിയിൽ ഏർപ്പെട്ടവരെ ശിക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, അതിനു മുൻപു ഛത്തീസ്ഗഡിൽ ബിജെപി ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും വ്യക്തമാക്കി

Leave A Reply

Your email address will not be published.