NATIONAL NEWS-ഡൽഹി : ഗാർഹികാവശ്യത്തിനുള്ള പാചകവാതക വില കുറച്ചതിനു പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്റെയും വിലകുറച്ചു കേന്ദ്രം.
കുറഞ്ഞ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വരും.
ഇതോടെ ഡൽഹിയിൽ വാണിജ്യ ആവശ്യങ്ങൾക്കായുള്ള സിലിണ്ടറുകൾ 1522 രൂപയായി കുറയും.
ഇതിനുമുമ്പ് പാചകവാതക സിലിണ്ടറിന്റെ വില 200 രൂപ കുറിച്ചിരുന്നു.
ദാരിദ്രരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം വിതരണം ചെയ്യുന്ന പാചകവാതകം സിലിണ്ടർ വിലയിൻ 200 രൂപ സബ്സിഡി നൽകുന്നത് തുടരുമെന്ന് കേന്ദ്രം അറിയിച്ചു.
ഇതോടെ പ്രധാനമന്ത്രിയുടെ ഉജ്ജല യോജനപ്രകാരം വിതരണം ചെയ്യുന്ന പാചക വാതക സിലിണ്ടറിന് മൊത്തം 400 രൂപ ഇളവ് ലഭിക്കും.
14.2 കിലോഗ്രാം വരുന്ന പാചക വാതക സിലിണ്ടറിനാണ് നിരക്കിളവ്.
നിയമസഭ തെരഞ്ഞെടുപ്പുകളും ലോകസഭ തെരഞ്ഞെടുപ്പും അടുത്തിരിക്കുകയാണ് കേന്ദ്രസർക്കാറിന്റെ ഈ നീക്കം.