Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ചേർത്തലയിൽ ഓട്ടത്തിനിടെ കാറിനു തീപിടിച്ചു; ഓടിച്ചിരുന്ന സ്ത്രീ കഷ്ടിച്ച് രക്ഷപ്പെട്ടു

KERALA NEWS TODAY-ചേർത്തല : ഓട്ടത്തിനിടെ കാറിനു തീപിടിച്ചു.
ഉടൻ നിർത്തി പുറത്തിറങ്ങിയതിനാൽ, ഓടിച്ചിരുന്ന സ്ത്രീ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
കണിച്ചുകുളങ്ങര – ചെത്തി റോഡിൽ പടവൂർ ജംക്‌ഷനു സമീപം ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം.
പട്ടണക്കാട് ഹരിശ്രീ ഭവനിൽ ഇന്ദിര വിഘ്നേശ്വരന്റെ കാറാണ് കത്തിനശിച്ചത്.
കാർ ഓടിച്ചിരുന്ന ഇന്ദിര (64) പൊക്ലാശേരിയിലെ കുടുംബ വീട്ടിൽ വന്നു മടങ്ങുമ്പോൾ കാറിന്റെ മുൻഭാഗത്ത് പുക ഉയരുകയായിരുന്നു.
ഉടൻ കാർ നിർത്തി ഇന്ദിര പുറത്തിറങ്ങിയതിനു പിന്നാലെ തീ ആളിപ്പടർന്ന് കാർ പൂർണമായി കത്തിനശിച്ചു. സമീപവാസികളും റോഡിലുണ്ടായിരുന്നവരും ഓടിയെത്തി വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. 10 വർഷം പഴക്കമുള്ളതാണ് കാർ. ചേർത്തലയിൽനിന്ന് അഗ്നിരക്ഷാ സേനയും മാരാരിക്കുളത്തുനിന്ന് പൊലീസും സ്ഥലത്തെത്തി. കാർ ഇന്നു വിശദമായി പരിശോധിച്ചതിനു ശേഷമേ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനാകൂവെന്ന് പൊലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.