Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

രാജ്യത്തെ സിആർപിഎഫ് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ സിആർപിഎഫ് സ്കൂളുകൾക്ക് നേരെയാണ് ഇമെയിൽ വഴി ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തിന് പിന്നാലെ സ്കൂളുകൾക്ക് കർശന സുരക്ഷയൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിലെ സിആർപിഎഫ് സ്കൂളിന് സമീപത്ത് സ്ഫോടനം നടന്നിരുന്നു. ഡൽഹി രോഹിണി പ്രശാന്ത് വിഹറിലെ സിആർപിഎഫ് സ്കൂളിന് സമീപമായിരുന്നു സംഭവം.

പൊലീസ് സംഘം നടത്തിയ പരിശോധനയിൽ സ്കൂളിന്റെ മതിലിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ആളപായമില്ല. രാവിലെ 7.45ഓടെയായിരുന്നു സംഭവം. സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് രാസവസ്തുക്കളുടെ ​ഗന്ധമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചിരുന്നു. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാൻ സംഘടന രം​ഗത്തെത്തിയിരുന്നു. സ്ഫോടനം ഏറ്റെടുത്തുകൊണ്ടുള്ള സംഘടനയുടെ ടെലഗ്രാം ഗ്രൂപ്പിലെ സ്ക്രീൻ ഷോട്ടും പുറത്തു വന്നു. ബോംബ് സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പോസ്റ്റ്. ജസ്റ്റിസ് ലീഗ് ഇന്ത്യ എന്നാണ് ടെലഗ്രാം പോസ്റ്റിലുണ്ടായിരുന്നത്.

Leave A Reply

Your email address will not be published.