Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ജമ്മു കാശ്മീരിൽ സ്ഫോടനം ; രണ്ട് കുട്ടികൾ ഉൾപ്പടെ നാല് മരണം

ജമ്മു കശ്മീരിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. മരിച്ചതിൽ രണ്ട് പേർ കുട്ടികളാണ്. ഷെയർ കോളനിയിലെ താമസക്കാരനായ നസീർ അഹമ്മദ് നദ്രൂ, ഷെയർ കോളനിയിലെ അസം അഷ്‌റഫ് മിർ, ആദിൽ റഷീദ് ഭട്ട്, അബ്ദുൾ റഷീദ് ഭട്ട് എന്നിവരാണ് മരിച്ചത്. ബരാമുള്ളയിലെ സോപോർ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. ആക്രി സാധനങ്ങൾ ഇറക്കുന്നതിന് ഇടയിലാണ് സ്ഫോടനമുണ്ടായത് എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.