<strong>NATIONAL NEWS-ന്യൂഡൽഹി</strong> : ആം ആദ്മി പാർട്ടി നേതാക്കളെ ഉന്നംവച്ചുള്ള എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് പരിശോധന തുടരുന്നു.
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എഎപിയുടെ രാജ്യസഭ എംപി സഞ്ജീവ് സിങ്ങിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ എഎപി എംഎൽഎ അമാനത്തുല്ല ഖാനിന്റെ വീട്ടിലും ഇ.ഡി പരിശോധന.
കള്ളപ്പണക്കേസിലാണ് അമാനത്തുല്ലയുടെ വീട്ടിൽ പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ട്.
ഓഖ്‍ല നിയോജക മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് നാൽപത്തിയൊൻപതുകാരനായ അമാനത്തുള്ള. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഇ.ഡി നടപടി. ഡൽഹി വഖഫ് ബോർഡിൽ പണം വാങ്ങി അനധികൃത നിയമനം നടത്തിയെന്ന് ആരോപിച്ച് ഡൽഹി അഴിമതി നിരോധന ബ്യൂറോയും സിബിഐയും ഇദ്ദേഹത്തിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹി വഖഫ് ബോർഡ് ചെയർമാനാണ് അമാനത്തുല്ല ഖാൻ.