Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി അധികൃതർ

യുഎഇയിൽ മൂടൽ മഞ്ഞിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നും അബുദാബി പൊലീസ് നിർദേശിച്ചു. ഡ്രൈവർമാർ റോഡുകളിൽ കുറഞ്ഞ വേ​ഗപരിധി പാലിക്കണം. സുരക്ഷക്കായി ഇലക്ട്രോണിക്ക് സ്ക്രീനുകളിൽ കാണിച്ചിരിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ഡ്രൈവർമാരോട് പൊലീസ് ആവശ്യപ്പെട്ടു. അതേസമയം യുഎഇയുടെ ആകാശം പൊതുവെ മേഘാവൃതമായി കാണപ്പെടും. രാത്രിയിലും ചൊവ്വാഴ്ച രാവിലെയും മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. തീരപ്രദേശങ്ങളിൽ ഈർപ്പനില ഉയർന്നത് 90 ശതമാനത്തിലും പർവതപ്രദേശങ്ങളിൽ 15 ശതമാനത്തിലും എത്തും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. അബുദബിയിലും ദുബായിലും താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave A Reply

Your email address will not be published.