Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

‘കേരള സ്റ്റോറി’ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരള സ്റ്റോറി വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ കടുത്തവിമർശനമുയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആവിഷ്ക്കാരത്തിൻ്റെ അപ്പോസ്തലൻമാരായ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ഇപ്പോൾ കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ…

പി ടി ഉഷയ്‌ക്കെതിരെ പിറകോട്ടോടി സുരേന്ദ്രൻ്റെ ഒറ്റയാൾ പോരാട്ടം

കണ്ണൂർ: ലോക അത് ലറ്റിക്സിൽ ഇന്ത്യയുടെ പേര് അടയാളപ്പെടുത്തിയ പി ടി ഉഷ ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ച് നടത്തിയ പ്രസ്താവനക്കെതിതിരെ സുരേന്ദ്രൻ കൂക്കാനത്തിൻ്റെ ഒറ്റയാൾ പ്രതിഷേധം. പയ്യന്നൂർ ഗാന്ധി പാർക്കിൽ നിന്ന് പിറകോട്ട് ഓടിയാണ് ശിൽപിയും…

എ ഐ ക്യാമറ വിവാദത്തിൽ രേഖകൾ പ്രസിദ്ധീകരിച്ച് കെൽട്രോൺ

തിരുവനന്തപുരം: എ ഐ ക്യാമറാവിവാദത്തിൽ പുറത്തുവന്ന രേഖകൾ മാത്രം പ്രസിദ്ധീകരിച്ച് കെൽട്രോൺ. വൈബ്സൈറ്റിലുള്ളത് പ്രതിപക്ഷനേതാക്കളും മാധ്യമങ്ങളും പുറത്തുവിട്ട എട്ട് രേഖകളാണ്. എസ്ആർഐടി കൈമാറിയതുകയോ, കമ്പനിയുണ്ടാക്കിയ ഉപകരാറുകയോ…

തിരുവനന്തപുരം ഫോർട്ട്‌ ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട്‌ ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം. മദ്യപിച്ചു ബഹളം ഉണ്ടാക്കിയതിന് പോലീസ് കസ്റ്റടിയിലെടുത്ത മരപ്പാലം സ്വദേശി വിവേകിനെ ഇന്ന് പുലർച്ചെ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം.ആശുപത്രി ഉപകരണങ്ങൾ…

തൃശ്ശൂരിൽ ചായക്കടയിലെ ഗ്യാസ് പൊട്ടിത്തെറിച്ചു; നാല് കടകൾ കത്തി നശിച്ചു

തൃശ്ശൂർ: തൃശ്ശൂരിൽ വൻ തീപ്പിടിത്തം. തൃശ്ശൂർ നായരങ്ങാടി നെഹ്റു ബസാറിലെ ശവപ്പെട്ടികൾ നിർമ്മിക്കുന്ന ഷോപ്പിലാണ് തീ പടർന്നത്. തീപ്പിടിത്തത്തിൽ നാല് കടകൾ കത്തി നശിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചു. പുലർച്ചെ 3.30നാണ് സംഭവമുണ്ടായത്. സമീപത്തെ ചായ…

‘പൂജ നടത്തിയത് വിവാദം ആക്കേണ്ട; അരിക്കൊമ്പൻ്റെ ആരോഗ്യനില തൃപ്തികരം’: എ കെ ശശീന്ദ്രന്‍

കോഴിക്കോട്: അരിക്കൊമ്പൻ്റെ ആരോഗ്യ നില തൃപ്തികരമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ആനയെ നിരന്തരം നിരീക്ഷിക്കും. ആനയുടെ ചെറു ചലനങ്ങള്‍ പോലും നിരീക്ഷിക്കുകയാണ്. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ വേണ്ടത് ചെയ്യുമെന്നും മന്ത്രി അറിയിച്ചു. പുതിയ…

മയക്കംവിട്ട് അരിക്കൊമ്പൻ കാടുകയറി; ഇനി കുമളിയിലെ ഉള്‍വനത്തില്‍

ഇടുക്കി: ചിന്നക്കനാലില്‍ നിന്നും പിടികൂടിയ അരിക്കൊമ്പനെ പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍വനത്തില്‍ തുറന്നുവിട്ടു. കുമളിയിലെ സീനിയറോട വനമേഖലയിലാണ് തുറന്നുവിട്ടത്. ഉള്‍വനത്തിലായതിനാല്‍ ജനവാസ മേഖലയിലേക്ക് അരിക്കൊമ്പന്‍ എത്തില്ലെന്നാണ്…

നിരക്ക് കൂട്ടി കെ.എഫ്.ഡി.സി; കെഎസ്ആര്‍ടിസി ഗവി ടൂര്‍ പാക്കേജിന് തിരിച്ചടി

പത്തനംതിട്ട: കെഎസ്ആർടിസിയുടെ ഗവി ടൂർ പാക്കേജിൽ ഭക്ഷണമുൾപ്പടെ സകലതിനും നിരക്ക് കൂട്ടി കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ(കെ.എഫ്.ഡി.സി). 10 രൂപയായിരുന്ന പ്രവേശനഫീസ് 20 രൂപയാക്കി. 160 രൂപയായിരുന്ന നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് 200 രൂപയും…

കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരൻ മരിച്ചു

മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന്‍ മരിച്ചു. മലപ്പുറം കരേക്കാട് കരവഞ്ചേരി കപ്പൂരത്ത് വീട്ടില്‍ മുഹമ്മദ് ഹംദാനാണ് മരിച്ചത്. കുട്ടിയെ ഉടനെ മലപ്പുറം വളാഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെവങ്കിലും…