Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ…

പ്രണയാഭ്യർത്ഥന നിരസിച്ചു; വിദ്യാർഥിനിയെ റോഡിൽ തടഞ്ഞുനിർത്തി മർദിച്ചു

തിരുവനന്തപുരം: പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർഥിനിക്ക് മർദനമേറ്റു. 16കാരിയെ യുവാവ് റോഡിൽ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. സംഭവത്തിൽ വെട്ടൂർ സ്വദേശി കൃഷ്ണരാജിനെ(24) പോലീസ് പിടികൂടി. വെട്ടൂർ സ്വദേശിയായ പെൺകുട്ടിക്കാണ് മർദ്ദനമേറ്റത്.…

എഐ ക്യാമറ വിവാദത്തിൽ കൂടുതൽ രേഖകൾ പുറത്തുവിട്ട് ചെന്നിത്തല

കാസർഗോഡ്: എഐ ക്യാമറ വിവാദത്തിൽ സംസ്ഥാന സർക്കാറിനെതിരായ ആരോപണങ്ങൾ കടുപ്പിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെൽട്രോൺ പ്രധാന രേഖകൾ മറച്ചുവെച്ചെന്ന് ചെന്നിത്തല ആരോപിച്ചു. സംസ്ഥാന സർക്കാർ ഒളിച്ചുവെച്ചെന്ന് പറയപ്പെടുന്ന രേഖകൾ ചെന്നിത്തല…

രാജസ്ഥാൻ അതിർത്തി വഴി നുഴഞ്ഞുകയറ്റം; രണ്ടു പേരെ സൈന്യം വധിച്ചു

ബാർമർ: പാകിസ്താനിൽ നിന്ന് രാജ്യാന്തര അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു പേരെ വധിച്ചു. രാജസ്ഥാനിലെ ബാർമർ വാല സൈനിക പോസ്റ്റിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. ഗദർറോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാത്രിയാണ് സംഭവം…

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരു ആർഎസ്എസ് പ്രവർത്തകൻ കൂടി അറസ്റ്റിലായി. കരുമംകുളം സ്വദേശി ശബരിയെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്താണ് സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ചത്.…

സംസ്ഥാനത്ത് 4 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ അടുത്ത 4 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 4050 സാ വേഗതയുള്ള കാറ്റാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.നാല് ജില്ലകളിൽ…

സൈബർ ആക്രമണത്തിൽ മനംനൊന്ത് ആത്മഹത്യ; മുൻ സുഹൃത്തിനായി അന്വേഷണം ഊർജിതം

കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ സുഹൃത്തിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അരുൺ വിദ്യാധരനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു. സൗഹൃദം അവസാനിപ്പിച്ചതിൻ്റെ പേരിൽ…

മുതിര്‍ന്ന സിപിഎം നേതാവ് എം ചന്ദ്രന്‍ അന്തരിച്ചു

പാലക്കാട്: സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗവും മുതിർന്ന നേതാവുമായ എം ചന്ദ്രൻ(77) അന്തരിച്ചു. അർബുദ രോ​ഗത്തെ തുടർന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1987 മുതൽ…

ഐഎസിൻ്റെ സ്വാധീനം കേരളത്തില്‍ ശക്തമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: 'ദി കേരള സ്റ്റോറി' സിനിമാ വിവാദത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 32,000 പെണ്‍കുട്ടികളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തുവെന്നതില്‍ തര്‍ക്കം നിലവിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍…