Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ആലുവയില്‍ ബിഹാര്‍ സ്വദേശികളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ; അസം സ്വദേശികള്‍ അറസ്റ്റില്‍

കൊച്ചി : ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍. അസം സ്വദേശിയായ റിങ്കി (20), റാഷിദുല്‍ ഹഖ് (29) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. ബിഹാര്‍

കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം ; ക്ലർക്കിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : പരുത്തിപ്പളളി ഗവ. വിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്ലർക്കിനെ സസ്പെൻഡ് ചെയ്തു. ആരോപണവിധേയനായ ക്ലർക്ക് ജെ സനലിനെ അന്വേഷണവിധേയമായാണ് സസ്പെൻഡ് ചെയ്തത്. കൊല്ലം മേഖല അസിസ്റ്റന്റ്

കോഴിക്കോട് ആന എഴുന്നള്ളിപ്പ് ഒരാഴ്ചത്തേക്ക് നിർത്തിവെയ്ക്കും ; അടിയന്തര യോഗത്തിൽ തീരുമാനം

കോഴിക്കോട് : ജില്ലയിൽ ആന എഴുന്നള്ളിപ്പുകള്‍ നിര്‍ത്തിവെയ്ക്കാന്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി തീരുമാനം. ഫെബ്രുവരി 21 വരെ ഒരാഴ്ചക്കാലം എല്ലാ ആന എഴുന്നള്ളിപ്പുകളും നിർത്തിവെയ്ക്കാനാണ് തീരുമാനം. കൊയിലാണ്ടി കുറുവങ്ങാട് ശ്രീ മണക്കുളങ്ങര

കോട്ടയത്തെ റാ​ഗിം​ഗിന് കാരണം പിറന്നാൾ ആഘോഷത്തിന് പണം നൽകാതിരുന്നത് ; പരാതിക്കാരുടെ മൊഴിയെടുത്ത്…

കോട്ടയം : ​ഗാന്ധിന​ഗർ നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗിൽ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. റാ​ഗിം​ഗിന് കാരണം പിറന്നാൾ ആഘോഷത്തിന് പണം നൽകാതിരുന്നതാണെന്ന് പരാതിക്കാർ പറയുന്നു. ഡിസംബർ 13ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നതെന്ന്

ഹണിയോ മീരയോ ജയിലിൽ കിടക്കാൻ പോകുന്നില്ല : രാഹുൽ ഈശ്വർ

കൊച്ചി : ഹണി റോസിനെതിരെയും കെ ആർ മീരക്കെതിരെയും നിയമനടപടിക്കായി മുന്നോട്ട് പോകുമെന്ന് രാഹുൽ ഈശ്വർ. ഒരാളെ വിഷം കൊടുത്ത് കൊന്നതിനെ കെ ആർ മീര ന്യായീകരിക്കുകയും അപഹസിച്ച് ചിരിക്കുകയും ചെയ്തു. കെ ആർ മീരയ്ക്കെതിരെ കേസെടുക്കാൻ പൊലീസിന് പേടിയാണ്.

കൊയിലാണ്ടിയിൽ ആനകളിടഞ്ഞുണ്ടായ അപകടം ; അനുശോചനമറിയിച്ച് മുഖ്യമന്ത്രി

കോഴിക്കോട് : കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകളിടയുകയും മൂന്ന് പേർ മരിക്കാനിടയാകുകയും ചെയ്ത സംഭവത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം ദുഃഖകരമാണെന്നും മരണപ്പെട്ടവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും

ബുള്ളറ്റ് ബൈക്ക് ഓടിച്ചതിന് ദളിത് യുവാവിൻ്റെ കൈ വെട്ടിമാറ്റി ഉയർന്നജാതിക്കാർ

ചെന്നൈ : തമിഴ്നാട്ടിൽ ബുള്ളറ്റ് ബൈക്ക് ഓടിച്ചതിന് ദളിത് യുവാവിന്റെ കൈ വെട്ടിമാറ്റി. ശിവ​ഗം​ഗ ജില്ലയിലാണ് സംഭവം. പ്രദേശത്തെ ഉയർന്ന ജാതിയിൽപ്പെട്ടവരാണ് 20കാരനായ അയ്യസ്വാമി എന്ന കോളേജ് വിദ്യാർത്ഥിയുടെ കൈ വെട്ടിമാറ്റിയത്.കഴിഞ്ഞ ദിവസം

കോഴിക്കോട് ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു ; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് രണ്ട് മരണം. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. കുറവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചതെന്നാണ് വിവരം. മുപ്പതോളം പേര്‍ക്ക്

സുഹൃത്തിന്റെ വീട്ടില്‍ സ്‌കൂട്ടറിലെത്തി , പിന്നാലെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി…

കൊച്ചി : കാലടിയിൽ പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവതി ​ഗുരുതരാവസ്ഥയിൽ. ചെങ്ങമനാട് സ്വദേശി നീതുവാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. സുഹൃത്തിന്റെ വീടിന് മുന്നിലേക്ക് സ്കൂട്ടറിലെത്തിയ നീതു പിന്നാലെ പെട്രോൾ ഒഴിച്ച്

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി

കഴക്കൂട്ടം : തിരുവനന്തപുരം മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ആറ്റിങ്ങലിന് സമീപം കീഴാറ്റിങ്ങലിലുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. പൊലീസ് പിന്തുടര്‍ന്നെത്തി ആഷിക്കിനെ