Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ആലപ്പുഴയിൽ വാഹനം മറിഞ്ഞ് ഏഴ് വിദ്യാർഥികൾക്ക് പരിക്ക്

ആലപ്പുഴ : ആലപ്പുഴ മാരാരിക്കുളത്ത് സ്കൂൾ വാഹനം മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. പത്ത് വിദ്യാർഥികളുമായി സ‍ഞ്ചരിച്ച ഓട്ടോ ആണ് മറിഞ്ഞത്. അതേസമയം സ്കൂൾ വാഹനം ഓടിച്ച ഡ്രൈവർ മദ്യപിച്ചിരുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. മാരാരിക്കുളം

വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരം : നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും വ്യാജ ബോംബ് ഭീഷണി ഉയർത്തിയ സംഭവത്തിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉടമ ഹാജരായി. സന്ദേശമയച്ച ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉടമയായ തെലങ്കാന സ്വദേശി നൂറ്റേറ്റി രാംബാബുവാണ്

വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കൊടും ചൂടിനെ ശമിപ്പിക്കാൻ സംസ്ഥാനത്ത് വേനൽമഴയെത്തുന്നു. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയും മാർച്ച് 1, 2 ദിവസങ്ങളിലും ഇടിമിന്നലോടു

ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന കേസ് ; കണ്ണൂർ സ്വദേശി കൊച്ചിയിൽ അറസ്റ്റിൽ

കണ്ണൂർ : ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ആലക്കോട് മണക്കടവ് ശ്രീവത്സം വീട്ടിൽ ശ്രീതേഷി(35)നെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്തിൽ ശ്യാം എന്ന വ്യാജ പേര്

പാലക്കാട് മുതലമടയില്‍ വിദ്യാര്‍ത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍

പാലക്കാട് : പാലക്കാട് മുതലമടയില്‍ വിദ്യാര്‍ത്ഥിനിയെയും ബന്ധുവായ യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുതലമട പത്തിച്ചിറ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അര്‍ച്ചന, മിനിക്കുംപ്പാറ സ്വദേശി ഗിരീഷ് എന്നിവരെയാണ് മരിച്ച

പാലക്കാട് ധോണിയിൽ കാട്ടുതീ ; നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു

പാലക്കാട് : പാലക്കാട് ധോണിയിൽ കാട്ടുതീ.അടുപ്പൂട്ടീമല, നീലിപ്പാറ മേഖലകളിലാണ് കാട്ടുതീ പടർന്ന് പിടിച്ചത്. ഇന്നലെ മുതലാണ് കാട്ടുതീ പടർന്നു തുടങ്ങിയത്. ഇതുവരെയും തീ നിയന്ത്രണ വിധേയമാക്കിയിട്ടില്ല. നിലവിൽ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള

ലഹരിയുടെ ഉറവിടം കണ്ടെത്താനുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആരംഭിക്കണം ; രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: കേരളത്തിലെ ലഹരി വ്യാപനം ഗൗരവമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. റിപ്പോര്‍ട്ടറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ സിന്തറ്റിക് ലഹരിയും

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു ; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം : വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പൂവാറിൽ നിന്ന് വിഴിഞ്ഞത്തേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ബസുമായി ഇടിക്കുകയായിരുന്നു.

മലപ്പുറത്ത് സ്കൂട്ടറിൽ പോകവെ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു

മലപ്പുറം : മലപ്പുറം തലപ്പാറയിൽ സ്‌കൂട്ടറിൽ പോവുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. വലതു കയ്യ്ക്കാണ് വെട്ടേറ്റത്. മൂന്നിയൂർ പാലക്കൽ സ്വദേശി സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്. സുമിയും ഷബയും സ്കൂട്ടറിൽ യാത്ര

ആര് മുഖ്യമന്ത്രി ആവണമെന്ന് എന്റെ പാര്‍ട്ടി തീരുമാനിക്കും, ഞാനല്ല ; പിണറായി വിജയന്‍

ന്യൂഡല്‍ഹി : സംസ്ഥാനത്ത് മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്താനുള്ള സാധ്യത ഏറെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീണ്ടും അധികാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതില്‍ തങ്ങള്‍ക്ക് യാതൊരു സംശയവുമില്ല. ജനങ്ങള്‍ തങ്ങളോടൊപ്പമാണെന്നും