Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഇരട്ടക്കൊലപാതകം : ജാമ്യവ്യവസ്ഥകൾ ലംഘിച്ചു, നെന്മാറ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസില്‍ എസ്എച്ച്ഒയ്‌ക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട് . നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഗിനെ സസ്പെൻഡ് ചെയ്തു. ഉത്തരമേഖല ഐജിയുടേതാണ് നടപടി. എസ് പി നെന്മാറ എസ്എച്ച്ഒയ്ക്ക് എതിരെ ഐജിയ്ക്ക് റിപ്പോർട്ട്

രാധയുടെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്കാ ഗാന്ധി

മാനന്തവാടി : വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് വയനാട് എം പി പ്രിയങ്ക​ ​ഗാന്ധി. രാധയുടെ കുടുംബത്തെ നേരിട്ട് കണ്ട് സംസാരിച്ചു. കുടുംബം തകർന്ന നിലയിലാണ്. വീടിന്‍റെ പണി പൂർത്തിയാക്കുന്നതിന്

സ്ത്രീത്വത്തെ അപമാനിച്ചെന്ന് നടിയുടെ പരാതി ; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്

കൊച്ചി : സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി നടി നല്‍കിയ പരാതിയില്‍ എളമക്കര പൊലീസാണ് കേസെടുത്തത്. 2022 ലും ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു.

സെയ്ഫ് അലി ഖാനെ കുത്തിയ കേസ് ; പശ്ചിമ ബം​ഗാൾ സ്വദേശിനിയായ സ്ത്രീയെ ചോദ്യം ചെയ്ത് പോലീസ്

മുംബൈ : ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പശ്ചിമ ബം​ഗാൾ സ്വദേശിനിയായ സ്ത്രീയെ ചോദ്യം ചെയ്ത് മുംബൈ പൊലീസ്. ഖുകുമോനി ഷെയ്ഖ് എന്ന സ്ത്രീയെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന പ്രതി ശരീഫുള്‍ ഇസ്‌ലാമിന്

കായംകുളം കൃഷ്ണപുരത്ത് ദമ്പതികൾ മരിച്ച സംഭവം : ഭാര്യയുടേത് കൊലപാതകമെന്ന് പൊലീസ്

ആലപ്പുഴ : കായംകുളം കൃഷ്ണപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയുടേത് കൊലപാതകമെന്ന് പൊലീസ്. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കുകയായിരുന്നു. മദ്യപാനിയായ ഭർത്താവ് ദിവസവും മദ്യപിച്ചെത്തി

പ്രിയങ്ക ​ഗാന്ധി നാളെ വയനാട്ടിൽ ; കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും

വയനാട് : പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കാൻ പ്രിയങ്ക​ ​ഗാന്ധി എം പി നാളെ എത്തും. ഫോറസ്റ്റ് ഓഫീസില്‍ ഉദ്യോഗസ്ഥരുമായി പ്രിയങ്ക ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഇതിന് ശേഷം ആത്മഹത്യ ചെയ്ത വയനാട് ഡിസിസി

യുവാക്കള്‍ നേതൃപദവിയിലേക്ക് ; മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് പാര്‍ട്ടി പദവി

തിരുവനന്തപുരം : യുവാക്കളെ നേതൃപദവിയിലേക്ക് പരിഗണിച്ച് കെപിസിസി. മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് പാര്‍ട്ടി പദവി നൽകി. സംസ്ഥാന ഭാരവാഹികളായിരുന്നവർക്കാണ് പാര്‍ട്ടിയില്‍ ചുമതല നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ കെ

കുരങ്ങുകൾ ടെറസിൽ നിന്ന് തള്ളിയിട്ടു ; ബിഹാറിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

പട്ന : ബിഹാറിലെ സിവാൻ ജില്ലയിൽ കുരങ്ങുകൾ വീടിൻ്റെ ടെറസിൽ നിന്ന് തള്ളിയിട്ടതിനെത്തുടർന്ന് പത്താം ക്ലാസുകാരി മരിച്ചു. ഭഗവാൻപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മഘർ ഗ്രാമത്തിൽ ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. 15 വയസുകാരി പ്രിയ കുമാർ ആണ്

നരഭോജി കടുവയുടെ സാന്നിധ്യം ; വയനാട്ടിൽ നാലിടങ്ങളിൽ കർഫ്യൂ ; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

വയനാട് : പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെയ്ക്കാനുള്ള ദൗത്യം നീളുന്നതോടെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി , മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്.

രാജി തീരുമാനത്തിൽ ഉറച്ച് പാലക്കാട് നഗരസഭാ കൗൺസിലർമാർ ; കെ സുരേന്ദ്രന് ഉടൻ കത്ത് നൽകും

പാലക്കാട് : യുവമോര്‍ച്ച നേതാവ് പ്രശാന്ത് ശിവനെ ബിജെപി ജില്ലാ അധ്യക്ഷനാക്കാനുള്ള നീക്കത്തിനെതിരെ മുന്നോട്ടുതന്നെയെന്ന് പാലക്കാട് നഗരസഭാ കൗണ്‍സിലര്‍മാര്‍. രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നേതാക്കള്‍ അറിയിച്ചു. പ്രശാന്ത് ശിവന്