Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വട്ടിയൂര്‍ക്കാവ് മരുതന്‍കുഴിയില്ലാണ് സംഭവം. ദര്‍ശനീയം വീട്ടില്‍ രതീഷ്, രാജലക്ഷ്മി ദമ്പതികളുടെ ഏക മകന്‍ ദര്‍ശ‌നാ(17)ണ് മരിച്ചത്. രാവിലെ വീടിന്റെ

ഷഹബാസ് വധക്കേസ് ; മർദിച്ച വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റി

കോഴിക്കോട് : താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ മർദിച്ച വിദ്യാർത്ഥികളുടെ പരീക്ഷാകേന്ദ്രം മാറ്റി. കോഴിക്കോട് വെള്ളിമാടുകുന്നിലേക്കാണ് പരീക്ഷാ കേന്ദ്രം മാറ്റിയത്. വിദ്യാർത്ഥികളെ സ്‌കൂളില്‍ പരീക്ഷ എഴുതിക്കുന്നതില്‍ ശക്തമായ

കൊച്ചിയിലെ ഹോസ്റ്റലിൽ ഇരുപതുകാരി ജീവനൊടുക്കിയ നിലയിൽ

കൊച്ചി : എറണാകുളം പാലാരിവട്ടത്ത് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. അഞ്ചുമന റോഡിലെ ഹോസ്റ്റലിലാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിനി ആർഷ (20) ആണ് മരിച്ചത്. കൊച്ചിയിൽ അയാട്ട കോഴ്സ് പഠിക്കുകയായിരുന്നു ആർഷ.

ലഹരിക്കടത്തിന് തടയിടാൻ പൊലീസിന്റെ ഓപ്പറേഷൻ ഡി ഹണ്ട്

തിരുവനന്തപുരം : മയക്കുമരുന്നിനെതിരായ ഓപ്പറേഷൻ ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് ഒരാഴ്ചക്കിടെ അറസ്റ്റിലായത് 2854 പേർ. ഫെബ്രുവരി 22 മുതൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ എംഡിഎംഎയും 154 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 2762 കേസുകളും

ഒറ്റപ്പാലത്ത് ഐടിഐ വിദ്യാർത്ഥിക്ക് സഹപാഠിയുടെ ക്രൂരമർദനം, സുഹൃത്തിനെതിരെ കേസ്

പാലക്കാട് : ഒറ്റപ്പാലത്ത് ഐടിഐ വിദ്യാർത്ഥിക്ക് സഹപാഠിയുടെ ക്രൂരമർദനം. ഒറ്റപ്പാലത്തെ സ്വകാര്യ ഐടിഐയിലെ സാജൻ കെ ജെ എന്ന വിദ്യാർത്ഥിക്കാണ് സഹപാഠയിൽ നിന്നും മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ സാജൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

പാലക്കാട് ഭാര്യയെ വെട്ടി ഭർത്താവ് ; കഴുത്തിൽ ആഴത്തിൽ മുറിവേറ്റ യുവതി ഗുരുതരാവസ്ഥയിൽ

പാലക്കാട് : പാലക്കാട് കറുകപുത്തൂരിൽ ഭർത്താവ് ഭാര്യയെ വെട്ടി. ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.വീട്ടിലെ അടുക്കളയിലെ വാക്കത്തി ഉപയോഗിച്ചാണ് വെട്ടിയത്. കഴുത്തിന് പരിക്കേറ്റ മഹാലക്ഷ്മിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മാസപ്പിറവി കണ്ടു ; കേരളത്തില്‍ നാളെ വ്രതാരംഭം

മലപ്പുറം : പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ടു. കേരളത്തില്‍ നാളെ വ്രതാരംഭം. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാന്‍ ആരംഭിച്ചു. ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുമിച്ചാണ് റമദാന്‍ ആരംഭിച്ചത്. സൗദി അറേബ്യ, ഒമാന്‍, യുഎഇ, കുവൈറ്റ്,

തൃശ്ശൂര്‍ പൂരം വെടിക്കെട്ട് തടയണം ; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി : തൃശ്ശൂര്‍ പൂരം വെടിക്കെട്ട് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടീസ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. തിരുവമ്പാടി സ്വദേശി വെങ്കിടാചലം നല്‍കിയ

കള്ളിന് വീര്യം കൂട്ടാന്‍ ചുമയ്ക്കുള്ള കഫ് സിറപ്പ് ; ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കി

പാലക്കാട് : കള്ളില്‍ കഫ് സിറപ്പ് ചേര്‍ത്തിയതായി കണ്ടെത്തിയ ഷാപ്പുകളുടെ ലൈസന്‍സ് എക്‌സൈസ് റദ്ദ് ചെയ്തു. പാലക്കാട് ചിറ്റൂര്‍ റേഞ്ചിലെ ഒന്‍പതാം ഗ്രൂപ്പിലെ ഷാപ്പുകളുടെ ലൈസന്‍സാണ് എക്‌സൈസ് റദ്ദ് ചെയ്തത്. ലൈസന്‍സിയായ ശിവരാജന്റെ ഉടമസ്ഥയിലുള്ള

മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ ഡിജിറ്റലാകുന്നു

ന്യൂഡല്‍ഹി : മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ ഡിജിറ്റലാകുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നിര്‍ണായക നിയമ ഭേദഗതി. ഇനി മുതല്‍ പ്രധാന രേഖകള്‍ ഡിജിറ്റലായി സൂക്ഷിച്ചാല്‍ മതിയാകും. രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്, ഫിറ്റ്‌നസ്,