Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഏഷ്യൻ സിനിമയുടെ മാതാവ് അരുണ വാസുദേവ് അന്തരിച്ചു

ഏഷ്യൻ സിനിമയുടെ മാതാവ് എന്നാണ് അറിയപ്പെട്ട ഇന്ത്യൻ നിരൂപകയും എഴുത്തുകാരിയുമായ അരുണ വാസുദേവ് അന്തരിച്ചു. 88 വയസായിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെ ആയിരുന്നു അന്ത്യം. നിരവധി ഹ്രസ്വ-ഡോക്യുമെന്ററികൾ നിർമിച്ചു. സിനിമയിലും സെൻസർഷിപ്പിലും പാരീസ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. തീസീസ് ‘ലിബർട്ടി എൻഡ് ​ലൈസൻസ് ഇൻ ദ ഇന്ത്യൻ സിനിമ’ എന്ന പേരിൽ 1979ൽ പ്രസിദ്ധീകരിച്ചു. ഏഷ്യൻ സിനിമകളുടെ ശക്തയായ പ്രചാരക ആയതിനാലാണ് മദർ ഓഫ് ഏഷ്യൻ സിനിമ എന്ന് അരുണ അറിയപ്പെട്ടത്. ഭർത്താവ് പരേതനായ സുനിൽ കുമാർ റോയി ചൗധരി ഇന്ത്യൻ നയതന്ത്രജ്ഞനായിരുന്നു.

Leave A Reply

Your email address will not be published.