തൃശൂര്‍ ജില്ലയുടെ പുതിയ കളക്ടറായി അര്‍ജുൻ പാണ്ഡ്യൻ ചുമതലയേറ്റു. ഇടുക്കി സ്വദേശിയായ അര്‍ജുൻ പാണ്ഡ്യൻ 2017 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ജില്ലയുടെ സമഗ്രവികസനത്തിനായി നല്ല രീതിയിലുള്ള ഇടപെടൽ ഉണ്ടാവുമെന്ന് ചുമതലയേറ്റ അര്‍ജുൻ പാണ്ഡ്യൻ പറഞ്ഞു. ജനങ്ങൾക്ക് സേവനങ്ങൾ കൃത്യമായി ലഭ്യമാകുന്നതിനുള്ള സുതാര്യമായ ജില്ലാ സംവിധാനം ആയിരിക്കും. മഴയുടെ സാഹചര്യത്തിൽ എല്ലാ താലൂക്കുകളിലും ജില്ലാ കളക്ടറേറ്റിലും കണ്ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ടെന്നും അര്‍ജുൻ പാണ്ഡ്യൻ പറഞ്ഞു. കൃഷ്ണതേജ ഡപ്യൂട്ടേഷനില്‍ ആന്ധ്ര കേഡറിലേക്ക് പോയതോടെയാണ് തൃശൂരില്‍ പുതിയ കളക്ടറെ നിയമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.