Viruthu nagar
തമിഴ്‌നാട്ടിലെ വിരുദുനഗറിലെ കരിയാപ്പട്ടിയിൽ കരിങ്കൽ ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽറ്റിട്ടുണ്ട്. രണ്ട് വാഹനനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്റ്റോറേജ് റൂമിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക റിപോർട്ട്. സ്‌ഫോടനത്തെ തുടർന്ന് ക്വാറി സ്ഥിരമായി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ മധുര-തൂത്തുക്കുടി ദേശീയ പാത റോഡ് ഉപരോധിച്ചു. പൊലീസുമായുള്ള ചർച്ചയെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. ജില്ല കലക്ടർ, പൊലീസ് സൂപ്രണ്ട് എന്നിവർ ക്വാറി സന്ദർശിച്ച് പരിശോധന നടത്തി.