Malayalam Latest News

ആദിത്യ-എൽ1: 4ാമതും ഭ്രമണപഥമുയർത്തി; ലഗ്രാഞ്ച് പോയിന്റ് 1ലേക്കു 19ന് യാത്ര തുടങ്ങും

NATIONAL NEWS-ബെംഗളൂരു : ഇസ്റോയുടെ സൗരദൗത്യമായ ആദിത്യ-എൽ1ന്റെ നാലാം ഭ്രമണപഥമുയർത്തലും വിജയം.
വെള്ളിയാഴ്ച പുലർച്ചെയോടെയാണ് നാലാം ഭ്രമണപഥമുയർത്തിയത്.
നിലവിൽ ഭൂമിയുടെ 256 കിലോമീറ്റർ അടുത്തും 12,1973 കിലോമീറ്റർ അകന്ന ഭൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോഴുള്ളത്.

നാലാം ഭ്രമണപഥത്തിൽ വലംവയ്ക്കുന്നത് പൂർത്തിയാക്കിയശേഷം പേടകം ഭ്രമണപഥം വിട്ട് ഭൂമിക്കും സൂര്യനുമിടയിലെ ലഗ്രാഞ്ച് പോയിന്റ് 1ലേക്കുള്ള യാത്ര തുടങ്ങും. സെപ്റ്റംബർ 19ന് പുലർച്ചെ 2 മണിയോടെയാകും ഇത്. തുടര്‍ന്ന് 110 ദിവസം നീളുന്നതായിരിക്കും ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ലഗ്രാഞ്ച് പോയിന്റ് 1.

സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ആദിത്യ-എൽ1 സെപ്റ്റംബര്‍ രണ്ടിനാണ് വിക്ഷേപിച്ചത്. ശേഷം സെപ്റ്റംബര്‍ 3, 5, 10 തീയതികളിൽ ഭ്രമണപഥം ഉയര്‍ത്തിയിരുന്നു.

Leave A Reply

Your email address will not be published.