കൊച്ചി : ഊബര്‍ കാറിനും ഓട്ടോയ്ക്കും ഈടാക്കിയ വ്യത്യസ്ത തുകയ്‌ക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. ഓട്ടോയില്‍ അധിക തുക ഈടാക്കിയത് ചോദ്യം ചെയ്തപ്പോള്‍ സിനിമാക്കാരനല്ലേ എന്ന പരിഹാസ ചോദ്യമായിരുന്നു മറുപടിയെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. വൈറ്റിലയില്‍ നിന്ന് എംജി റോഡിലേക്ക് എസി കാറില്‍ സഞ്ചരിച്ചപ്പോള്‍ 210 രൂപയായെന്നും എന്നാല്‍ തിരികെ ഓട്ടോയില്‍ പോയപ്പോള്‍ 450 രൂപയായിരുന്നു ഈടാക്കിയതെന്നും സന്തോഷ് കീഴാറ്റൂര്‍ പറയുന്നു.
ഇന്നലെ വൈറ്റിലയില്‍ നിന്നും എംജി റോഡിലേക്ക് എസി ഊബര്‍ കാറില്‍ സഞ്ചരിച്ച എനിക്ക് 210 രൂപ. ഓട്ടോ തൊഴിലാളികളേയും ചേര്‍ത്ത് പിടിക്കണം എന്ന് തോന്നിയ കാരണം നല്ല ചൂട് കാലാവസ്ഥയിലും ഓട്ടോ പിടിച്ച് കയറിയ സ്ഥലത്ത് എത്തിയപ്പോള്‍ 450 രൂപ? കൂടുതലല്ലേ എന്ന് ചോദിച്ചപ്പോള്‍ രൂക്ഷമായ നോട്ടവും? സിനിമാക്കാരനല്ലെ, മരണ നടനല്ലെ എന്ന പരിഹാസ ചോദ്യവും? ഞാന്‍ പേടിച്ചു പോയി മല്ലയ്യാ? ഊബര്‍ തന്നെ ശരണം?’ അദ്ദേഹം പറഞ്ഞു. അതേസമയം എത്ര പേടിപ്പിച്ചാലും പറ്റിച്ചാലും ഓട്ടോ ഡ്രൈവര്‍മാരെ ചേര്‍ത്ത് പിടിക്കുമെന്നും മാന്യമായി പെരുമാറുന്ന എത്രയോ ഓട്ടോ തൊഴിലാളികളുണ്ടെന്നും പറഞ്ഞാണ് സന്തോഷ് കീഴാറ്റൂര്‍ കുറിപ്പ് അവസാനിപ്പിച്ചത്.