കൊച്ചി : കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉണ്ടായ അപകടത്തില്‍ കര്‍ശന നടപടിയുമായി ഹൈക്കോടതി. പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ ഉടമ എം നിഗോഷ് കുമാര്‍, ഓസ്കര് ഇവന്റ്സ് ഉടമ പിഎസ് ജെനീഷ് എന്നിവര്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച രണ്ടരയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നാണ് നിര്‍ദേശം. ഹൈക്കോടതി അവധിക്കാല സിംഗിള്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.