ACCIDENT NEWS-സേലം : നിർത്തിയിട്ട ട്രക്കിലേക്ക് മിനിവാൻ ഇടിച്ചുകയറി ഒരു വയസുള്ള കുട്ടിയടക്കം ആറുപേർക്ക് ദാരുണാന്ത്യം.
തമിഴ്നാട്ടിലെ സേലം ജില്ലയിൽ ശങ്കരി ബൈപാസിൽ ഇന്ന് പുലർച്ചെയാണ് അപകടം.
സെൽവരാജ് (50), എം അറുമുഖം (48), ഭാര്യ മഞ്ജുള (45), പളനിസാമി (45), ഭാര്യ പാപ്പാത്തി (40), ആർ സഞ്ജന (1) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ലയിലെ പെരുന്തുരയ്ക്കടുത്ത് കുട്ടംപാളയത്ത് നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്.
ശങ്കരിക്കടുത്ത് ചിന്നഗൗണ്ടനൂർ ഗ്രാമത്തിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൻ്റെ പിൻഭാഗത്ത് മിനിവാൻ ഇടിച്ച് കയറുകയായിരുന്നു.
അപകടത്തിൽ ആറ് പേർക്ക് ജീവൻ നഷ്ടമായതായി പോലീസ് അറിയിച്ചു.
പളനിസ്വാമിയുടെ മകൾ ആർ പ്രിയ (21), അറുമുഖൻ്റെ മകൻ വിക്കി എന്ന വിഗ്നേഷ് (25) എന്നിവർക്കാണ് പരിക്കേറ്റത്. പ്രിയയുടെ മകളാണ് മരിച്ച ഒരുവയസുകാരി. പ്രിയയുടെ ഭർത്താവിൻ്റെ വീട്ടിൽ എത്തിയ ശേഷം കുടുംബം മടങ്ങുന്നതിനിടെയാണ് അപകടം. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നാണ് റിപ്പോർട്ട്.
അപകടത്തിൻ്റെ സിസിടിവി ദൃശ്യം പോലീസ് ശേഖരിച്ചു. വിഗ്നേഷനാണ് വാഹനം ഓടിച്ചിരുന്നത്. ഇയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. അപകടത്തിൽ വാൻ പൂർണമായി തകർന്നു. വാഹനത്തിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ ഏറെ സമയം വേണ്ടിവന്നു