കോഴിക്കോട് : എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിലെ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചേവായൂർ കുന്നുംപുറത്ത് വീട്ടിൽ സംഗീതിനെ ആണ് പൊലീസ് പിടികൂടിയത്.ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടിയെ പ്രതി കാറിൽ കൂട്ടിക്കൊണ്ടുപോയി പ്രതി നടത്തുന്ന വർക്ഷോപ്പിന് സമീപത്തുള്ള വാടക വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.