കോട്ടയം : കോട്ടയം തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ മോഷണം. പള്ളിയിലെ മുറിയിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയോളം മോഷ്ടാക്കൾ അപഹരിച്ചു. മുറിയുടെ താഴ് തകർന്ന നിലയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു മോഷണം നടന്നത്. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇത് കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം.