Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഹോസ്റ്റൽ കെട്ടിടത്തിൻ്റെ സ്ളാബ് തകർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കൊല്ലം : ചാത്തന്നൂരിൽ സ്വകാര്യ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഡക്റ്റ് സ്ളാബ് തകർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂർ തോളൂർ സ്വദേശി മനീഷ ആണ് മരിച്ചത്. മനീഷ ട്രാവൻകൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. കഴിഞ്ഞ ചൊവ്വാഴച് രാത്രിയാണ് വനിതാ ഹോസ്റ്റൽ കെട്ടിടത്തിലെ പ്ലംബിം​ഗ് ഡക്റ്റിന് മുകളിലെ സ്ലാബ് തകർന്നത്. സുഹൃത്തിനോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കെ സ്ലാബ് തകർന്ന് നാലാം നിലയിൽ നിന്ന് താഴെ വീഴുകയായിരുന്നു. മനീഷയോടൊപ്പം പരുക്കേറ്റ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് അശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

Leave A Reply

Your email address will not be published.