Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

വനിത ജീവനക്കാർക്ക് ആർത്തവാവധി പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ

സർക്കാർ ജീവനക്കാരായ വനിതകൾക്ക് മാസത്തിൽ ഒരു ദിവസം ആർത്തവാവധി പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ. വനിത ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള ആർത്തവാവധിക്ക് അർഹതയുണ്ടെന്ന ഉപമുഖ്യമന്ത്രി പ്രവതി പരിദയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സർക്കാർ ഉത്തരവ്. ഇതോടെ വർഷത്തിൽ 15 കാഷ്വൽ അവധികൾക്ക് പുറമെ 12 അവധികൾ വനിതകൾക്ക് കൂടുതലായി ലഭിക്കും. സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ പ്രയാസങ്ങളും കുടുംബപരമായ ചുമതലകളും കണക്കിലെടുത്ത് നേരത്തെ ബിജെഡി സർക്കാർ 10 അധിക അവധികൾ അനുവദിച്ചിരുന്നു. ഇതിന് പുറമെ രണ്ട് അവധികൾ കൂടിയാണ് വർഷത്തിൽ ലഭിക്കുക. പുരുഷന്മാർക്ക് വർഷത്തിൽ 15 കാഷ്വൽ അവധികളാണ് നിലവിൽ ലഭിക്കുന്നത്. അതേസമയം ജീവനക്കാർക്ക് ആർത്തവാവധി വേണമെന്ന ആവശ്യത്തിൽ സംസ്ഥാനങ്ങളും ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാർ മാതൃക ചട്ടം ഉണ്ടാക്കണമെന്ന് സുപ്രീം കോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇത് നയപരമായ ​കാര്യമാണെന്നും കോടതി പരി​ഗണിക്കേണ്ടതല്ലെന്നുമാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.

Leave A Reply

Your email address will not be published.