Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

പിടി ഉഷയ്‌ക്കെതിരെ നീക്കം ; ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഇന്ന് യോഗം ചേരും

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ജനറൽ ബോഡി യോഗം ഇന്ന് ചേരും. ഡൽഹിയിലെ ഐഒഎ ആസ്ഥാനത്താണ് യോഗം ചേരുന്നത്. അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷയ്‌ക്കെതിരെ നീക്കം ശക്തമാക്കി നിർവാഹക സമിതിയിലെ ഒരുവിഭാഗം രംഗത്തുണ്ട്. റിലയൻസിന് കരാർ നൽകിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം വേണമെന്ന് ഈ വിഭാഗം യോഗത്തിൽ ആവശ്യപ്പെടും. പിടി ഉഷയ്ക്ക് എതിരായ അവിശ്വാസ പ്രമേയം യോഗത്തിൽ അവതരിപ്പിക്കാൻ സാധ്യതയില്ല. പതിനഞ്ചംഗ നിര്‍വാഹക സമിതിയില്‍ 12 പേരും പിടി ഉഷയ്‌ക്കെതിരെ രംഗത്തുണ്ട്. അതിനിടെ യോഗത്തിനായി നൽകിയ അജണ്ട മാത്രമേ ചർച്ച ചെയ്യുകയുള്ളൂ എന്ന നിലപാടിലാണ് പിടി ഉഷ. അതേസമയം പിടി ഉഷ നിഷേധ സമീപനം തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് നിര്‍വാഹക സമിതി അംഗങ്ങളുടെ തീരുമാനം. എന്നാല്‍ ജനറല്‍ ബോഡി യോഗത്തില്‍ എതിരായി നില്‍ക്കുന്നവരെ പുറത്താക്കാനും, പിന്തുണയ്ക്കുന്നവരെ പുതുതായി സമിതിയില്‍ ഉള്‍പ്പെടുത്താനുമാണ് ഉഷയുടെ നീക്കം.

Leave A Reply

Your email address will not be published.