Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ചെന്നൈ എയർ ഷോ അപകടം ; അനാസ്ഥയെന്ന ആരോപണം നിഷേധിച്ച്‌ എംകെ സ്റ്റാലിൻ

എയര്‍ ഷോയ്ക്ക് ശേഷമുണ്ടായ തിക്കും തിരക്കും കനത്ത ചൂടും കാരണം അഞ്ച് പേർ മരിച്ച സംഭവത്തിൽ സർക്കാർ അനാസ്ഥയെന്ന ആരോപണം നിഷേധിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാൻലിൻ. മരണങ്ങൾ സർക്കാർ അനാസ്ഥ മൂലമല്ലെന്ന് സ്റ്റാലിൻ പറഞ്ഞു. വ്യോമസേന ആവശ്യപ്പെട്ട എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കി. പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പരിപാടി വീക്ഷിക്കാൻ എത്തി. കടുത്ത ചൂട് കാരണമാണ് കാണികൾ കുഴഞ്ഞു വീണതെന്നും സ്റ്റാലിൻ പറഞ്ഞു. മരിച്ചവരുടെ ആശ്രിതർക്ക് തമിഴ്നാട് സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. വാർത്താ കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇരുന്നൂറിലധികം പേരാണ് സ്ഥലത്ത് തളര്‍ന്നു വീണത്. 100 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏകദേശം 13 ലക്ഷത്തോളം ആളുകള്‍ പരിപാടിക്കെത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാവിലെ ഏഴ് മണി മുതല്‍ എയര്‍ ഷോ കാണാന്‍ ആളുകള്‍ എത്തി തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ഷോ അവസാനിച്ചതോടെ എല്ലാവരും ഒരുമിച്ച് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു. കനത്ത ചൂടും ആളുകള്‍ കുഴഞ്ഞുവീഴുന്നതിന് കാരണമായി.

Leave A Reply

Your email address will not be published.