എതിരാളികളെ കേന്ദ്ര അന്വേഷണ ഏജൻസികൾ വച്ച് ഇല്ലാതാക്കുന്ന നടപടികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്നതെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞ 9 വർഷം ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നിട്ടില്ല. താൻ ജയിലിൽ ആയിരുന്നപ്പോഴും എംഎൽഎമാർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. കഴിഞ്ഞ വർഷം ഒന്നിന് പിറകെ ഒന്നായി മന്ത്രിമാരെയും എംഎൽഎമാരെയും ജയിലിൽ അടച്ച് കേന്ദ്രം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഡൽഹിയിൽ ആം ആദ്മി സർക്കാർ നടപ്പിലാക്കിയത് പോലെ രാജ്യത്ത് ഒരിടത്തും ആരും ഒന്നും ചെയ്തിട്ടില്ലായെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേർത്തു. അതേസമയം, ഡൽഹിയിലെ റോഡുകളുടെ നവീകരണമടക്കമുള്ള കാര്യങ്ങളിൽ യുദ്ധ കാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഒരാഴ്ച കൊണ്ട് റോഡുകളുടെ പരിശോധന പൂർത്തിയാകുമെന്നും മുഖ്യമന്ത്രി അതിഷി വ്യക്തമാക്കി.