POLITICAL NEWS-ഡൽഹി: ഇന്ന് പുതുപ്പള്ളിയിൽ കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളിൽ കൂടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു.
ഘോസി( ഉത്തർ പ്രദേശ്), ഡുംറി(ഝാർഖണ്ഡ്), ലോക് സാനഗർ, ധൻപൂർ(ത്രിപൂർ),ധൂപ്പ് ഗുരി( പശ്ചിമ ബാംഗൾ), ബാഗേശ്വർ( ഉത്തരാഖണ്ഡ്), എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഇന്ത്യ മുന്നണിയും ബിജെപിയും തമ്മിലുള്ള ആദ്യ പോരാട്ടം കൂടിയാണിത്.
ത്രിപുരയിൽ സിപിഎം സ്ഥാനാർത്ഥികൾക്ക് കോൺഗ്രസ് പിന്തുണ നൽകുന്നു.ധൻപുരിൽ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. യുപിയിലെ ഘോസിയിൽ ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളും സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നു.